Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extensive Damage

District News

കൊ​ക്ക​യാ​റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം

കൊ​ക്ക​യാ​ർ: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വെം​ബ്ലി​യി​ലെ വി​വി​ധ ഭാ​ഗ​ത്ത് റ​ബ​ർ​മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് കൊ​ക്ക​യാ​ർ-​വെം​ബ്ലി റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെട്ടു.

വൈ​ദ്യു​തി​ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്ക് റ​ബ​ർ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​യി. നി​ര​വ​ധി വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ നി​ലംപൊ​ത്തി. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു.

മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം മു​പ്പ​ത്ത​ഞ്ചാം​മൈ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ന്നി​രു​ന്ന തേ​ക്കു​മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.
‌പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. കാ​റു​ക​ളു​ടെ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ഈ ​സ​മ​യ​ത്ത് റോ​ഡി​ലൂ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ളോ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

District News

കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശം

പ​ത്ത​നാ​പു​രം : വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ പി​ട​വൂ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. പ​ത്ത​നാ​പു​രം-​കു​ന്നി​ക്കോ​ട് പാ​ത​യി​ൽ ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം ഇ​ഞ്ച​പ്പ​ട​ർ​പ്പു​ള്ള കൂ​റ്റ​ൻ​മാ​വ് പി​ഴു​തു​വീ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

പാ​ത​യ്ക്കു കു​റു​കേ വീ​ണ മ​ര​വും ഇ​ഞ്ച​പ്പ​ട​ർ​പ്പും അ​ഗ്നി​ര​ക്ഷാ​സേ​നാ​ഗം​ങ്ങ​ൾ ഏ​റെ​നേ​രം പ​രി​ശ്ര​മി​ച്ചാ​ണ് വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ പി​ഴു​തും ഒ​ടി​ഞ്ഞും വീ​ണ​ത് ഗ​താ​ഗ​ത ത​ട​സ​ത്തി​നും വൈ​ദ്യു​തി​ത​ട​സ​ത്തി​നും ഇ​ട​യാ​ക്കി. പി​ട​വൂ​ർ ത​ട​ത്തി​ൽ ഭാ​ഗ​ത്ത് പ്ലാ​വ് വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണു. പ്ര​ധാ​ന വൈ​ദ്യു​ത​ലൈ​നു​ക​ളി​ൽ വീ​ണ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ സ​മ​യ​മേ​റെ എ​ടു​ത്ത​തി​നാ​ൽ താ​ലൂ​ക്കി​ലെ മി​ക്ക പ​ഞ്ചാ​യ​ത്തി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി നി​ല​ച്ചു.

കു​ള​ത്തൂ​പ്പു​ഴ​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി

കു​ള​ത്തൂ​പ്പു​ഴ : കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ വേ​ന​ൽ മ​ഴ​യി​ൽ വ്യാ​പ​ക​നാ​ശം. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം നേ​രം ക​ന​ത്ത മ​ഴ പെ​യ്തു. തി​ങ്ക​ൾ​ക്ക​രി​ക്കം, സാം​ന​ഗ​ർ, കു​ള​ത്തൂ​പ്പു​ഴ, ക​ല്ലു​വെ​ട്ടാം​കു​ഴി, ഡാ​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യ്ക്കൊ​പ്പം ആ​ലി​പ്പ​ഴം വ​ർ​ഷ​വും ഉ​ണ്ടാ​യി​രു​ന്നു.

മ​ഴ​യ്ക്കൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ചോ​ഴി​യ​ക്കോ​ട് മേ​ഖ​ല​യി​ൽ ഓ​ന്തു​പ​ച്ച-​ച​ണ്ണ​പ്പേ​ട്ട പാ​ത​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണും വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്ക​ട​ക്കം വ്യാ​പ​ക​നാ​ശം നേ​രി​ട്ടു. അ​ഞ്ച​ൽ റെ​യ്‌​ഞ്ച് വ​ന​മേ​ഖ​ല​യി​ലു​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഈ​ട്ടി, മ​രു​ത്, മാ​ഞ്ചി​യം, അ​ക്കേ​ഷ്യ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലു​ള്ള ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ പാ​ത​യ്ക്കു കു​റു​കേ വീ​ണ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. ക​ട​യ്ക്ക​ലി​ൽ​നി​ന്ന്‌ അ​ഗ്നി​ര​ക്ഷാ​സേ​നാ സം​ഘ​മെ​ത്തി​യാ​ണ് പാ​ത​യി​ലേ​ക്ക് വീ​ണ മ​ര​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ശ​ക്ത​മാ​യ കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും വ​ന​മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ - അ​ഞ്ച​ൽ റേ​ഞ്ചി​ലെ അ​ഞ്ച​ൽ ഓ​ന്തു​പ​ച്ച വ​ന​പാ​ത​യി​ൽ കൂ​റ്റ​ൻ മ​രം ഒ​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ആ​ലി​പ്പ​ഴ വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ മേ​ഖ​ല​യി​ലെ ചി​ല വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മേ​ൽ​ക്കൂ​ര​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​രു​നാ​ഗ​പ്പ​ള്ളി ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഉ​ച്ച​യ്ക്ക് ശേ​ഷം അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്തമാ​യ ഇ​ടി​യും മി​ന്ന​ലും ഉ​ണ്ടാ​യെ​ങ്കി​ലും കി​ഴ​ക്ക​ൻ മേ​ഖ​ല​യെ അ​പേ​ക്ഷി​ച്ച് മ​ഴ കു​റ​വാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ വേ​ന​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. അ​റി​യി​ച്ചു. ക​ന​ത്ത ചൂ​ടി​ൽ വ​ല​യു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും തോ​ട്ടം മേ​ഖ​ല​യ്ക്കും ഇ​പ്പോ​ഴ​ത്തെ മ​ഴ വ​ലി​യ ആ​ശ്വാ​സ​മാ​ണ് പ​ക​രു​ന്ന​ത്.

District News

മു​ത്തോ​ല​പു​ര​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം

ഇ​ല​ഞ്ഞി: മു​ത്തോ​ല​പു​രം ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രമു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശം. മു​ദേ​വ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചി​റ്റേ​ത്തു​പീ​ടി​ക​യി​ൽ അ​ന​ന്തു രാ​ജു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

മു​ത്തോ​ല​പു​രം ബാ​ങ്ക് ക​വ​ല​യ്ക്ക് സ​മീ​പം നി​ന്നി​രു​ന്ന ബ​ദാം മ​രം റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മ​രം മു​റി​ച്ചു നീ​ക്കിയാണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചത്. ഇ​ല​ഞ്ഞി മേ​ഖ​ല​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

District News

വേ​ന​ല്‍​മ​ഴ​യി​ല്‍ വ്യാപക നാ​ശ​ന​ഷ്ടം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വേ​ന​ല്‍​മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലെ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു​വീ​ണു. സീ​ത​ത്തോ​ട്ടി​ല്‍ കൊ​ച്ചു​കോ​യി​ക്ക​ലി​ല്‍ അ​ടി​മ​ണ്ണ് ഇ​ള​കി കൂ​റ്റ​ന്‍ പാ​റ വീ​ട്ടി​നു​ള്ളി​ല്‍ പ​തി​ച്ചു. നാ​ലാം ബ്ലോ​ക്കി​ല്‍ വാ​ലു​പ​റ​മ്പി​ല്‍ അ​നി​താ രാ​ജീ​വി​ന്‍റെ വീ​ടി​നാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

ഇ​ല​ന്തൂ​രി​ല്‍ ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച കാ​റ്റ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. ബ്ലോ​ക്ക്പ​ടി ജം​ഗ്ഷ​നു സ​മീ​പം മ​രം വീ​ഴു​ക​യും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

പ​മ്പ്ഹൗ​സി​നു സ​മീ​പം തേ​ക്കും പോ​സ്റ്റും ഒ​ടി​ഞ്ഞു വീ​ണു. പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലെ മു​ട്ട​ത്തി​ല്‍ ഭാ​ഗ​ത്ത് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ഴു​ക​യും പോ​സ്റ്റ് ഒ​ടി​യു​ക​യും ചെ​യ്തു. ടി​കെ റോ​ഡി​ലും മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മൂ​ന്നാം വാ​ര്‍​ഡി​ലെ മു​ര​ളീ​ഭ​വ​ന​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍, കി​ഴ​ക്കേ​തി​ല്‍ മേ​ച്ചി​ലോ​ട്ട് വീ​ട്ടി​ല്‍ സ​ലി​ജ എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ ഓ​ടു​ക​ള്‍ കാ​റ്റ​ത്തു പ​റ​ന്നു​പോ​യി.

കോ​യി​ക്ക​ലേ​ത്ത് കെ. ​ജി ഏ​ബ്ര​ഹാ​മി​ന്‍റെ വാ​ഴ​ക​ള്‍ ന​ശി​ച്ചു. ഭാ​ര്‍​ഗ​വീ​നി​ല​യം സു​കു​മാ​ര​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണു. വി​ള​വെ​ടു​ക്കാ​റാ​യ ക​പ്പ​യും ന​ശി​ച്ചു.നാ​ര​ങ്ങാ​ന​ത്ത് ആ​ലു​ങ്ക​ല്‍, തെ​ക്കേ​ഭാ​ഗം, വ​ലി​യ​കു​ളം, ക​ണ​മു​ക്ക്, ക​ട​മ്മ​നി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഴ​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​ച്ചു.

തി​രു​വ​ല്ല​യി​ലും വ്യാ​പ​ക നാ​ശം

തി​രു​വ​ല്ല: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​പ​ക​നാ​ശം. വൈ​ദ്യു​തി വി​ത​ര​ണം പ​ല​യി​ട​ത്തും നി​ല​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​മാ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ശ​ക്ത​മാ​യി വീ​ശി​യ​ടി​ച്ച കാ​റ്റ് ക​ന​ത്ത​നാ​ശം വി​ത​ച്ച​ത്.
കാ​വും​ഭാ​ഗം - ഇ​ടി​ഞ്ഞി​ല്ലം റോ​ഡി​ല്‍ അ​ഴി​യിട​ത്തു​ചി​റ​യ്ക്കു സ​മീ​പം ആ​ഞ്ഞി​ലി​മ​രം ത​ട്ടു​ക​ട​യ്ക്കു മു​ക​ളി​ലേ​ക്കു വീ​ണ് നാ​ശം​വി​ത​ച്ചു. കു​ഴി​വേ​ലി​പ്പു​റം പു​ല്ലാ​ട്ട് ക​ലു​ങ്കി​ന് സ​മീ​പം റോ​ഡി​ന് കു​റു​കെ മ​രം​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​വും താ​റു​മാ​റാ​യി.

നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ല്‍ വൈ​ക്ക​ത്തി​ല്ലം - കോ​ച്ചാ​രി​മു​ക്കം റോ​ഡി​ല്‍ പ​ന​മ​രം വീ​ണ് വൈ​ദ്യു​തി​യും ഗ​താ​ഗ​ത​വും നി​ല​ച്ചു. സ​മീ​പ​ത്ത് മാ​മ്മൂ​ട്ടി​ല്‍ പ​ടി - പെ​രി​ങ്ങ​ര റോ​ഡി​ല്‍ പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. ഇ​വി​ടെ മ​ര​ങ്ങ​ളും റോ​ഡി​നു കു​റു​കെ വീ​ണ​തി​നേ ത്തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വാ​ഴ​ക​ളും മ​ര​ച്ചീ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളും ന​ശി​ച്ചു. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​വൈ​കി​യും ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ല്ല - കാ​യം​കു​ളം റോ​ഡി​ല്‍ പാ​ലി​യേ​ക്ക​ര പ​ള്ളി​ക്കു സ​മീ​പം റോ​ഡി​ലേ​ക്ക് മ​രം​വീ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സ്, കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ഇ​ന്ന​ലെ വൈ​കി​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല


പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലും ആ​ശ​ങ്ക

തി​രു​വ​ല്ല: വേ​ന​ല്‍​മ​ഴ തു​ട​രു​ന്ന​ത് അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ നെ​ൽക​ര്‍​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി. കൊ​യ്ത്ത് പൂ​ര്‍​ണ​മാ​കാ​ത്ത​തും നെ​ല്ല് സം​ഭ​ര​ണം ന​ട​ക്കാ​ത്ത​തു​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഏ​റെ​യും. കൊ​യ്ത്തു ന​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ പാ​ട​ത്ത് കൂ​ട്ടി​യി​ടു​ന്ന നെ​ല്ലി​നും മ​ഴ ഭീ​ഷ​ണി​യാ​ണ്. സം​ഭ​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ഴ​യു​ന്ന​തു കാ​ര​ണ​മാ​ണ് കൊ​യ്ത്ത് പ​ല​യി​ട​ത്തും വൈ​കി​യ​ത്.

കൃ​ഷി ഇ​റ​ക്കാ​ന്‍ വൈ​കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ ല​ഭി​ച്ച​ത്. ജി​ല്ല​യി​ലാ​ക​മാ​നം 11 സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ശ​രാ​ശ​രി പ്ര​തീ​ക്ഷി​ച്ചി​രു​ന്ന അ​ള​വി​ലും അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​റോ​ളം അ​ധി​ക​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.
ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ഞാ​യ​റാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത് കു​ന്ന​ന്താ​ന​ത്താ​ണ്. അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു.

മ​ഴ​യു​ണ്ടെ​ങ്കി​ലും പ​ക​ല്‍​ച്ചൂ​ടി​നു കു​റ​വി​ല്ല; സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പ്

വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യെ​ങ്കി​ലും പ​ക​ല്‍​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യം കു​റ​ഞ്ഞി​ട്ടി​ല്ല. ശ​രാ​ശ​രി താ​പ​നി​ല 37 ഡി​ഗ്രി​യാ​ണ്. വൈ​കു​ന്നേ​രം മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ ചൂ​ടി​നു നേ​രി​യ ശ​മ​ന​മു​ണ്ട്. വേ​ന​ല്‍​മ​ഴ​യു​ടെ ഭാ​ഗ​മാ​യ മേ​ഘ​പ​ട​ല​ങ്ങ​ള്‍ ഉ​ച്ച​ക​ഴി​യു​ന്ന​തോ​ടെ ആ​കാ​ശ​ത്ത് നി​റ​യു​ന്ന​തി​നാ​ല്‍ അ​ള്‍​ട്രാ​വ​യ​ല​റ്റ് വി​ക​ര​ണ​ത്തോ​തും അ​ല്പം കു​റ​ഞ്ഞു.

പ​ക​ല്‍​ച്ചൂ​ട് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സൂ​ര്യാ​ഘാ​തം, സൂ​ര്യാ​തപം, നി​ര്‍​ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്. ദാ​ഹ​മി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ന്ന​ത് നി​ര്‍​ജ​ലീ​ക​ര​ണ സാ​ധ്യ​ത ഒ​ഴി​വാ​ക്കും.

Latest News

Corehub Up